കോട്ടയം ജില്ലയിലെ മണിമലക്ക് അടുത്തുള്ള ഒരു തനി നാടൻ ഗ്രാമമാണു ആലപ്ര.. സുന്ദരമായ ആ ഗ്രാമത്തിനോടു ചേർന്നു തന്നെ പൊന്തൻപുഴ വനവും സ്ഥിതി ചെയ്യുന്നു. ഈ ആലപ്രയിയിൽ വനത്തോടു ചേർനുള്ള പുരയിടത്തിലാണ് ദാമോദരൻ ആശാനും സുമങ്ങിയമ്മ ആശത്തിയും കുട്ടികളും താമസിക്കുന്നത്.
ജോലികളെല്ലാം തീർത്തതിനു ശേഷം രാത്രി വീടിനു വേണ്ടി ഓല തയ്യാറാക്കുന്ന പതിവ് അവർക്കുണ്ടായിരുന്നു. അതു പാതി രാത്രിയോളം നീളും. നാട്ടിലെ കഥകളും സംഭവങ്ങളും പരസ്പരം പറഞ്ഞ് അവർ തങ്ങളുടെ ജോലിയിൽ മുഴുകും.
അന്ന് രാത്രിയും അവർ അവരുടെ ജോലികൾ ചെയ്യുകയായിരുന്നു. കുട്ടികൾ ഉറക്കം പിടിച്ചിരിക്കുന്നു. ഇരുളിനെ തെല്ലൊന്നകറ്റി നിലാവു വീണുകിടക്കുന്നു. എങ്ങും ചീവീടുകളുടെ ശബ്ദം മാത്രം. ചാണകം പൂശിയ നിലതിരുന്ന് മണ്ണെണ്ണ വിളക്ക് ചിരിക്കുന്നു. കരോട്ടെ ശാന്തയുടെ പശു ഇടയ്ക്കിടെ അമറുന്നുണ്ട്. സമയം പാതിരയോടടുത്തു, ഉറക്കം അവരെ മാടി വിളിച്ചു. ഇന്നു കുറച്ചധികം വൈകിയിരിക്കുന്നു. വല്ലാതെ ഉറക്കം തോന്നിയ അവർ ജോലികൾ അവസാനിപ്പിക്കുവാൻ തീരുമാനിച്ചു. തയ്യാറായ ഓലകൾ വീടിന്റെ പടിഞ്ഞാറേ ഭാഗത്ത് വെക്കുവാൻ പറഞ്ഞിട്ട് ആശാൻ ബാക്കി ഓലകൾ തൊഴുത്തിന്റെ മുകളിൽ വെക്കുവാൻ പൊയി.

"അച്ചാചീ.... ആരൊ... ആരൊ... വരുന്നു.... ചിലമ്പ് " - ആശാത്തിയുടെ ശബ്ദം മുറിഞ്ഞു പോയി. "അവിടെ എന്തേലും നടക്കട്ടെ .. നമ്മളെന്തിനാ ആവശ്യമില്ലാത്ത കാര്യങ്ങൾ അന്വേഷിക്കാൻ പൊകുന്നെ.. നീ വാ, വന്നകത്തു കേറ് " - ആശാൻ തെല്ലും കൂസലില്ലാതെ പറഞ്ഞു. അവർ വീടിനുള്ളിൽ കയറി വാതിലടച്ചു. ചിലംമ്പടി ശബ്ദം വീടിനു പുറകിലൂടെ കടന്നു പോകുന്ന ശബ്ദം ആശാത്തി കണ്ണിറുക്കിയടച്ചു കാതോർത്തു കിടന്നു. ശബ്ദം മേലേൽ അമ്പലത്തിന്റെ ദിക്കിലേക്ക് പോകുന്നു.

. നമുക്കും ആശാന്റെ കൂടെ കൂടാം. അതിനെ അതിന്റെ വഴിക്കു വിട്ടേക്കു....
ചിത്രം നല്കിയത് : AD Photography
malayalam stories, malayalam kavitha, malayalam ghost stories, malayalam travelogues, malayalam yathra vivaranam, malayalam prethakadakal, malayalam yekshikadhakal
visit ==> http://ajutalks.blogspot.in/
No comments :
Post a Comment